ചരിത്രവിജയം അഭിനന്ദനീയം

മുബാറക്ക്‌ കാമ്പ്രത്ത്‌
(കൺവീനർ – ആം ആദ്മി സൊസൈറ്റി കുവൈത്ത്)
          2021 ലെ കേരള തിരഞ്ഞെടുപ്പ്‌ കേരളത്തിൽ തുടർഭരണം എന്ന ചരിത്രം കുറിച്ചിരിക്കുകയാണു. എല്ലാ ന്യൂനതകൾക്കും  ആരോപണങ്ങൾക്കും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെയും ചാനൽ ചർച്ചകളുടെയും മാത്രം സമയനഷ്ടം രേഖപ്പെടുത്തികൊണ്ട്‌ 2018  മുതൽ പ്രളയം, നിപ്പ, കോവിഡ്‌ മഹാമാരി കാലത്ത്‌ നടത്തിയ  ജനകീയ ഇടപെടലുകൾക്ക്‌ ജനം നൽകിയ അംഗീകാരം ആയി തന്നെ ഇടതുപക്ഷത്തിന്റെ ഈ വിജയത്തെ കണക്കാക്കാം. അതോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് വർഷം ജനകീയ വിഷയങ്ങളിൽ പോലും പ്രതികാരാത്മക രാഷ്ട്രീയ നിലപാട്‌ എടുത്ത വലതുപക്ഷ യുഡിഎഫ്‌ , ജാതി മത വർഗ്ഗിയ നിലപാടുകൾ മാത്രം വോട്ടാക്കാൻ ഇറങ്ങിയ എൻഡിഎ എന്നീ കൂട്ടുകെട്ടുകൾക്ക്‌ ജനം തുറന്ന മറുപടി നൽകിയിരിക്കുന്നു. എറണാകുളത്ത്‌ മത്സരിച്ച സീറ്റുകളിൽ വ്യക്തമായ ഭാവി സാനിധ്യം അറിയിച്ച്‌ കൊണ്ട്‌ ജനകീയ 20-20 യും കാര്യക്ഷമമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഏറ്റവും ഭംഗിയായ്‌ മഞ്ചേശ്വരത്തും പാലക്കാടും തൃശ്ശൂരും നേമത്തും വട്ടിയുർക്കാവിലും കേരളത്തിന്റെ മണ്ണിൽ വർഗ്ഗീയ രാഷ്ട്രീയത്തിനു സ്ഥാനം ഇല്ല എന്ന് പ്രബുദ്ധ ജനം തെളിയിച്ചിരിക്കുന്നു.
ഇത്രയും വലിയ വിജയം ഇടതുപക്ഷ ഭരണത്തിനു വാഗ്ദാനങ്ങളിൽ പൂർത്തിക്കരണം നൽകികൊണ്ട്‌ ഇനിയും ജനോപകാര  മേഖലകളിൽ പ്രവർത്തിക്കാൻ ഉപകരിച്ചാൽ വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ചവർക്ക്‌ അഭിമാനിക്കാം. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് മുൻതൂക്കം നൽകി, സ്വജനപക്ഷപാത അഴിമതികൾ ഒഴിവാക്കി മുന്നോട്ട്‌ പോകാനായാൽ കേരളത്തിനു ഗുണമാകും. ‌  പുതിയ ഭരണകൂടത്തിനു വിജയാശംസകൾ നേരുന്നു.