മകൻ അച്ഛനമ്മമാരെയും സഹോദരനെയും കുത്തിക്കൊന്നു

0
190

സാമ്പത്തിക തർക്കത്തെ തുടർന്ന് ഈജിപ്ത്തിൻ യുവാവ് അച്ഛനമ്മമാരയും  സഹോദരനെയും കുത്തിക്കൊന്നു. കെയ്‌റോയിൽ നിന്ന് 134 കിലോമീറ്റർ വടക്ക് കാഫ്ർ അൽ ഷെയ്ഖ് ഗവർണറേറ്റിലായിരുന്നു സംഭവം. കുടുംബത്തിലെ മൂത്തമകനാണ് ഈ ക്രൂരകൃത്യം ചെയ്തത്. അലക്സാണ്ടറിയിൽ താമസിക്കുകയായിരുന്നു ഇയാൾ നാലുദിവസം മുൻപാണ് അച്ഛനമ്മമാരുടെ അടുത്തേക്ക് വന്നത്.

പ്രതി ആവശ്യപ്പെട്ട പണം നൽകാൻ അമ്മയും ഇളയ സഹോദരനും  വിസമ്മതിച്ചതിനെ തുടർന്ന് അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വച്ച്  വഴക്കുണ്ടായി. തുടർന്ന്, അടുക്കളയിൽ നിന്ന് കത്തിയെടുത്ത ശേഷം പ്രതി അമ്മയെയും സഹോദരനെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അച്ഛനെയും കൊലപ്പെടുത്തി.