കുവൈറ്റിലെ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന്

കുവൈറ്റ് സിറ്റി: അൽ-അജൈരി സയന്റിഫിക് സെന്റർ പറയുന്നതനുസരിച്ച്,  വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ ആണ് ഇന്ന് ബുധനാഴ്ച അനുഭവപ്പെടുക.  ഇത് വേനൽക്കാല അറുതിയെ അടയാളപ്പെടുത്തുന്നു. പകൽ സമയം 14 മണിക്കൂർ ആയിരിക്കും ഇന്ന് പുലർച്ചെ 4:49-ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 6:50-ന് അസ്തമിക്കുകയും ചെയ്യുന്നു.