പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ്റെ വാർഷികോത്സവ, ഓണാഘോഷ പരിപാടിയുടെ നോട്ടീസ് പ്രകാശനം ചെയ്തു. അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം ചെയ്തത്. ഒക്ടോബർ 28 ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ‘
ജിജോ പി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഗിരിജാ വിജയൻ സ്വാഗതം പറഞ്ഞു. സുവിനിയർ കൺവീനർ രമേശ് നായർ പ്രോഗ്രാം കൺവീനർ ജിജോ പി ജോസിന് നൽകിക്കൊണ്ട് നോട്ടീസ് പ്രകാശനം ചെയ്തു.
പ്രോഗ്രാമിന്റെ വിജയത്തിനായി ഹവ്വലി യൂണിറ്റ് കൺവീനർ ബിജുവായ്പൂർ
സാൽമിയ യൂണിറ്റ് ഭാരവാഹികളായ സേമി വർഗീസ്, നസീമ മറ്റ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും ആശംസകൾ അർപ്പിച്ചു.ട്രഷറർ സിനു ജോൺ നന്ദി രേഖപ്പെടുത്തി.

































