ഡ്രോണുകളും ഗ്ലൈഡറുകളും പറപ്പിക്കുന്നതിൽ നിയന്ത്രണം

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദഗ്ധർ അല്ലാത്തവർക്ക് റിമോട്ട് കൺട്രോൾ ഡ്രോണുകളും ഗ്ലൈഡറുകളും പറപ്പിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇനിമുതൽ കായിക വിനോദത്തിനോ മറ്റാവശ്യങ്ങൾക്കായോ ഇവ പറപ്പിക്കുന്നതിന് മുൻപ് ഡിജിസിഎയുടെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ അനുമതി വേണമെന്നും അറിയിപ്പിൽ ഉണ്ട്. വ്യോമ സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണിത്.

അൽ-സുബ്ബിയ, ഖൈറാൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അമേച്വർ പാരാഗ്ലൈഡറുകളെ കണ്ടതിനെ തുടർന്നാണ് സുരക്ഷയുടെ ഭാഗമായി മുൻകൂർ അനുമതി വാങ്ങാൻ പാരാഗ്ലൈഡിംഗ് പ്രേമികൾക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. നിയമപരമായ നടപടികൾ ഒഴിവാക്കാൻ അമേച്വർമാർ സ്റ്റാൻഡിംഗ് നാവിഗേഷൻ സുരക്ഷാ നടപടികൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഉത്തരവ് പാലിക്കാത്ത അവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.