ജനുവരി രണ്ടുമുതൽ കുവൈത്ത് അതിർത്തികൾ തുറക്കും

കുവൈത്ത്‌ സിറ്റി : കോവിഡ് വ്യാപനം മുൻകരുതലെന്നോണം അടച്ച അതിർത്തികൾ എല്ലാം കുവൈത്ത് തുറക്കുന്നു. വ്യോമ, കര,നാവിക അതിർത്തികൾ ജനുവരി 2 മുതൽ തുറക്കും മന്ത്രി സഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്. ഇതോടെ നിലവിൽ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവ്വീസുകൾക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ ജനുവരി 2 മുതൽ പിൻ വലിക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കര, കടൽ മാർഗ്ഗമുള്ള അതിർത്തികളും ഈ തിയ്യതി മുതൽ തുറക്കും.ആഗോള തലത്തിൽ കോവിഡ് ജനിതക മാറ്റം സംഭവിച്ച പശ്ചാത്തലത്തിലാണ് ഈ മാസം 21നു മുതൽ ജനുവരി 1 വരെ കുവൈത്ത് അതിർത്തികൾ അടച്ചിട്ടത്
.