മോഡൽ ജമാൽ അൽ നജാദിന് ഒരു വർഷം തടവും 1,000 ദിനാർ പിഴയും

കുവൈത്ത്പ്രോ സിറ്റി : പ്രോസിക്യൂട്ടർമാരെ അപമാനിച്ച കേസിൽ മോഡൽ ജമാൽ അൽ നജാദിന് ഒരു വർഷം തടവും 1,000 ദിനാർ പിഴയും വിധിച്ചു. നജാദയും മറ്റു പ്രശസ്ത വ്യക്തികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ച പ്രോസിക്യൂട്ടർമാരെ കുറിച്ച് അപമാനകരമായി സംസാരിക്കുന്ന ഒരു ഓഡിയോ സന്ദേശം പ്രചരിച്ചിരുന്നു. തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലുള്ള ടേപ്പ് പ്രചരിപ്പിച്ചതിനാണ് നജാദയ്ക്ക് ശിക്ഷ വിധിച്ചത് എന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.