ഇടുക്കി: ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിനും ബന്ധുക്കൾക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് സമ്യയുടെ ഭര്‍ത്താവ് സന്തോഷ്, അയാളുുടെ സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്.
സന്തോഷവും കൂടെയുണ്ടായിരുന്ന വരും ചേർന്ന് ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിൽ അതിക്രമിച്ചു കയറുകയും ഡോക്ടര്‍ അനൂപ് ബാബുവിനെ മര്‍ദിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തതായാണ് പരാതി. ആശുപത്രിയുടെ ചുമതലയുള്ള അഡ്മിനിസ്റ്റര്‍ ഫാദര്‍ രാജേഷ് പത്രോസ് ആണ് പോലീസിൽ പരാതിി നൽകിയത്. കൊവിഡ് ചികിത്സയിലായിരുന്നവര്‍ മാസ്‌ക്കും അകലവും പാലിക്കാതെ വന്നതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമെന്ന് പരാതിയില്‍ പറയുന്നത് . അതേസമയം ഡോക്ടര്‍ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിൻ്റെ വിശദീകരണം