കൊച്ചി : സിനിമാ നടൻ രാജൻ പി ദേവിനെ മകൻ്റെ മകനും നടനുമായ ഉണ്ണി പി ദേവ് അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവതിയുടെ മരണത്തിന് തൊട്ടു പിറകെ സ്ത്രീധന പീഡന ആരോപണം വീട്ടുകാർ ഉന്നയിച്ചിരുന്നു, പ്രിയങ്കയുടെ സഹോദരന്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് വട്ടപ്പാറ പൊലീസില്‍ പരാതി നൽകുകയുംം ചെയ്തു.
നെടുമങ്ങാട് ഡിവൈഎസ്പിയാണ് അങ്കമാലിയില്‍ നിന്ന് ഉണ്ണിയെ കസ്റ്റഡിയില്‍ എടുത്തത്. ബന്ധുക്കളില്‍ നിന്നും പൊലീസ് നേരത്തെ മൊഴി എടുത്തിരുന്നു. ഉണ്ണിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
ഉണ്ണിയുടെ ഭാര്യയും കായികാധ്യാപികയുമായ വെമ്പായം സ്വദേശിനി പ്രിയങ്കയെ മെയ് 12 നാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019 നവംമ്പറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്.
































