അഹമദ്‌ അൽ മഗ്‌രിബ്‌ കെ.ഇ.എ കാസർഗോഡ്‌ ഉത്സവ്‌ 2025 പോസ്റ്റർ പ്രകാശനം ചെയ്‌തു

0
59

കുവൈത്ത്‌ സിറ്റി : കാസർഗോഡ്‌ ജില്ലാ അസോസ്സിയേഷൻ കെ.ഇ.എ കുവൈത്ത്‌ ഇരുപത്തി ഒന്നാം വാർഷികം അഹമദ്‌ അൽ മഗ്രിബി കാസർഗോഡ്‌ ഉത്സവ്‌ 2025 ന്റെ പോസ്റ്റർ പ്രകാശനം ഫഹഹീൽ കോഹിന്നൂർ ഹാളിൽ ചേർന്ന യോഗത്തിൽ പ്രോഗ്രാം ചെയർമാൻ നാസർ പി എ യുടെ അധ്യക്ഷതയിൽ പ്രസിഡണ്ട്‌ സി എച്ച്‌ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു.
അഹമദ്‌ അൽ മഗ്‌രിബ്‌ കൺട്രി ഹെഡ്‌ മൻസൂർ ചൂരി, പബ്ലിസിറ്റി കൺവീനർ കബീർ മഞ്ഞംപാറക്ക് നൽകി പ്രകാശനം ചെയ്തു.

അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ മുനീർ കുണിയ, ഫൈസൽ സി എച്ച്, ഹമീദ്‌ മധൂർ, ജന. സെക്രട്ടറി അസീസ്‌ തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗ. സെക്രട്ടറി പ്രശാന്ത്‌ നെല്ലിക്കാട്ട്‌, ഭാരവാഹികളായ സമദ്‌ കൊട്ടോടി, അഷറഫ്‌ കുച്ചാനം, ഏരിയാ പ്രതിനിതികളായ നവാസ്‌ പള്ളിക്കാൽ, മുരളി വാഴക്കോടൻ, മുഹമ്മദ്‌ ഹദ്ദാദ്‌, സിദ്ദീക്ക്‌ ഷർഖി, അഭിലാഷ്‌, കബീർ തളങ്കര, കോഹിനൂർ ഹാൾ മാനേജിങ് ഡയറക്ടർ നജീബ് സംസാരിച്ചു.
പ്രോഗ്രാം കൺവീനർമാരായ റഫീഖ്‌ ഒളവറ സ്വാഗതവും, അബ്ദുള്ള കടവത്ത്‌ നന്ദിയും പറഞ്ഞു. ഈ വരുന്ന ഡിസംബർ 5 വെള്ളിയാഴ്ച്ച ഇന്ത്യൻ സെട്രൽ സ്കൂൾ അബ്ബാസിയ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് കാസർഗോഡ്‌ ഉത്സവ്‌ 2025 അരങ്ങേറുന്നത്.