ബലിപെരുന്നാൾ അവധി ശനിയാഴ്ച; വെള്ളിയാഴ്ച പ്രവൃത്തിദിനം

0
36

തിരുവനന്തപുരം:സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയിൽ മാറ്റം. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി. നാളെ(വെള്ളിയാഴ്ച) നിശ്ചയിച്ചിരുന്ന അവധിയാണ് മാറ്റിയത്. വെള്ളിയാഴ്ച പ്രവർത്തി ദിനമായിരിക്കും. നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയായതോടെയാണ് അവധി ദിനവും മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍.