കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോൺ തകർത്തു; മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി

0
14

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വ്യോമപരിധിയെ ലക്ഷ്യമിട്ട് നടന്ന ശത്രു ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കെതിരെ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രതികരിച്ചതായി കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു. ചില പ്രദേശങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ, ശത്രു ലക്ഷ്യങ്ങളെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതിന്റേതാണെന്ന് ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സാഹചര്യം സായുധ സേന കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും പൊതുജനം കൃത്യമായി പാലിക്കണമെന്നും സൈന്യം അഭ്യർഥിച്ചു.