കുവൈറ്റ് സിറ്റി : കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)യുടെ ജഹ്റ ശാഖയിൽ സെപ്റ്റംബർ 30 ബുധനാഴ്ച സന്ദർശകരെ സ്വീകരിക്കില്ല. ഒരു ദിവസത്തേക്ക് മാത്രമാണ് സേവനം നിർത്തിവയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സിവിൽ ഐഡി കാർഡ് വിതരണ ഓഫീസ് പതിവുപോലെ പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് എത്തി സിവിൽ ഐഡി കാർഡുകൾ ശേഖരിക്കാനാകും.






























