കുവൈറ്റ് സിറ്റി : സാമൂഹിക സാമ്പത്തിക സമാധാനശ്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ ലോകബാങ്ക് നൽകുന്ന അവാർഡിന് കുവൈറ്റ് അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സഹാബ് അർഹനായി.
ലോകബാങ്ക് ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ഒരു രാജ്യത്തിലെ ഭരണാധികാരിക്ക് നൽകുന്നത്. ലോകബാങ്ക് പ്രതിനിധികൾ കുവൈറ്റിലെത്തി അവാർഡ് അദ്ദേഹത്തിന് നേരിട്ട് സമർപ്പിക്കും എന്നാണ് അറിയിച്ചത്.
കഴിഞ്ഞദിവസം വാഷിംഗ്ടണിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ലോകബാങ്ക് ചീഫ് എക്സിക്യൂട്ടീവ് പ്രസിഡണ്ട് അവാർഡ് പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിൽ കുവൈറ്റ് ധനകാര്യമന്ത്രിയായ ഡോ . നായിഫ് അൽ അൽ ഹജ്ര്ഫ്യൂം പങ്കെടുത്തിരുന്നു.
ഇതിനുമുൻപ് ഐക്യരാഷ്ട്രസഭയും ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി .