കുവൈറ്റ്: രണ്ടായിരത്തി ഇരുപത്തൊന്നു മുതൽ കുവൈത്തിൽ മൂല്യവര്ധിതനികുതി (വാറ്റ്) ഏർപ്പെടുത്താൻ ഒരുങ്ങുന്നു.
കുവൈറ്റ് സർക്കാർ ആണ് വാറ്റ് ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. സൗദിയിലും യു എ ഇ യിലും കഴിഞ്ഞവർഷം മുതൽ വാറ്റ് നിലവിൽ വന്നിരുന്നു.
കുവൈത്തിൽ എല്ലാ ഉത്പന്നങ്ങൾക്കും വാറ്റ് ഉണ്ടാവുകയില്ലെന്നും പുകയില ഉത്പന്നങ്ങൾക്കും ശീതള പാനീയങ്ങൾക്കും ആകും തുടക്കത്തിൽ നികുതി ഏർപ്പെടുത്തുക എന്നുമാണ് റിപ്പോർട്ട്. പ്രാദേശികമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ വാറ്റ് ഏർപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ പാർലമെന്റിൽ ശക്തമായ എതിർപ്പുണ്ടാകുമെന്നും സൂചനകളുണ്ട്.