ആംബുലൻസ് ഡ്രൈവർ പീഡനത്തിന് ഇരയാക്കിയ കേസിൽ നിർണായക തെളിവ്

ആറൻമുളയിൽ കൊവിഡ് പോസിറ്റീവ് ആയ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡനത്തിന് ഇരയാക്കിയ കേസിൽ നിർണായക തെളിവ്. യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി മാപ്പ് ചോദിയ്ക്കുന്ന ദൃശ്യങ്ങൾ യുവതി പകർത്തിയിരുന്നു. കേസിൽ ഇത് നിർണായക തെളിവാണെന്ന് പത്തനംതിട്ട എസ്‌പി കെജി സൈമൺ പറഞ്ഞു.