എമർജൻസി സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു

0
7

കുവൈത്ത് സിറ്റി: കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ റെസിഡൻസി നിയമലംഘകർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു.
ഇന്ത്യൻ എംബസി പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അപേക്ഷാ ഫോമുകൾ സമർപ്പിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് (ഇസി) ഉൾപ്പെടെയുള്ള യാത്രാ രേഖകളാണ് വിതരണം ചെയ്യുന്നത്.
അച്ചടിച്ച യാത്രാ രേഖകൾ വിതരണം ചെയ്യുന്നതിനായി ടെലിഫോൺ കോളുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയിലൂടെ എംബസി അപേക്ഷകരെ ബന്ധപ്പെടുന്നു.നവംബർ 24 ലെ വിജ്ഞാപന പ്രകാരം സാധുവായ യാത്രാ രേഖകൾ കൈവശമില്ലാത്തവർക്ക് കുവൈറ്റ് സർക്കാർ നൽകുന്ന ഇളവുകൾ ലഭിക്കാൻ എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാം. എംബസിയിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറിലാണ് ഇസികൾക്ക് അപേക്ഷിക്കേണ്ടത്.
ബന്ധപ്പെട്ട അപേക്ഷകർക്ക് മാത്രമേ ഇസികൾ വിതരണം ചെയ്യുകയുള്ളൂ. മിക്ക അപേക്ഷകരും രേഖകൾ കൈപ്പറ്റിയെങ്കിലും, ചിലർ ഇസികൾ ഇനിയും കൈപ്പറ്റിയിട്ടില്ല.
ഇസികൾക്കായി അപേക്ഷകൾ നൽകുന്നതിനും, കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ലഭിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കുമായി എംബസിയിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾക്ക് ഹെൽപ്പ്ലൈൻ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടാം +965 – 65806158, 65806735 +965 – 65807695, 65808923 0800 to 2000 hrs. +965 65809348 2000 to 0800
ഈ മെയിലിൽ ബന്ധപ്പെടുന്നതിനായി community.kuwait@mea.gov. in. എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാം