ഏകദൈവാരാധന മതപ്രമാണങ്ങളുടെ സന്ദേശം* – സ്നേഹസംഗമം

ഫഹാഹീൽ: ഏകനായ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കുവാൻ പാടുള്ളൂ എന്ന ഏകദൈവ വിശ്വാസമാണ് പ്രാമാണികമായ മതഗ്രന്ഥങ്ങളുടെ സന്ദേശമെന്ന് സ്നേഹസംഗമം അഭിപ്രായപ്പെട്ടു.

കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫഹാഹിൽ യൂണിറ്റ് നടത്തിയ സ്നേഹസംഗമത്തിൽ വ്യത്യസ്ത മതവിഭാഗങ്ങളിലെ നിരവധി സഹോദരൻ മാർ പങ്കെടുത്തു. വിവിധ മതങ്ങളിലെ ആശയങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള ചർച്ച സംഘടിപ്പിച്ചു..

പി.എൻ. അബ്ദുറഹ്മാൻ, മുഹമ്മദലി വാരം, ഷബീർ സലഫി എന്നിവർ സംസാരിച്ചു അസ്ഹർ അത്തേരി, അസ്‌ലം ആലപ്പുഴ എന്നിവർ നേതൃത്വം നൽകി. അനിലാൽ ആസാദ് സ്വാഗതവും തൻവീർ എൻ.എം. നന്ദിയും പറഞ്ഞു.