മസ്കറ്റ്: ഒമാൻ കടല്‍ മേഖലയിൽ വൻ ലഹരി വേട്ട. സംയുക്ത സേനയുടെ സഹായത്തോടെ ഫ്രഞ്ച് കപ്പലായ എഫ് എസ് കൗബറ്റ് 3534 കിലോ ഹാഷിഷാണ് പിടികൂടിയത്. വിപണിയിൽ ഇതിന് ഏകദേശം 1.8 ദശലക്ഷം ഡോളർ വില വരും. 33 രാജ്യങ്ങളുടെ സാന്നിധ്യമാണ് സംയുക്ത നാവിക സേനയിലുള്ളത്.ചെങ്കടൽ, ഏതൻ, സോമാലിയൻ കടൽ, ഇന്ത്യൻ മഹാസമുദ്രം, ഗൾഫ് കടൽ തുടങ്ങി അന്താരാഷ്ട്ര സമുദ്ര മേഖലകളുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു സംയുക്ത ഫോഴ്സ് രൂപീകരിച്ചത്.
സേനാഗംങ്ങളുടെ ജാഗ്രതയും കഴിവുമാണ് ഇത്തരത്തിലൊരു വൻ ലഹരി മരുന്ന് വേട്ടയ്ക്ക് സഹായകമായതെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.