മസ്കറ്റ്: കണ്ണൂർ സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചരക്കണ്ടി ചാമ്പാട് സ്വദേശി സഫറുദ്ദീനെ (45)യാണ് മസ്കറ്റിൽ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിയന്വേഷിച്ച് അഞ്ച് ദിവസം മുമ്പാണ് മസ്കറ്റിലെത്തിയത്. മബേല സംസം ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള മുറിയിലായിരുന്നു താമസിച്ചിരുന്നത്.
മരണദിവസം രാവിലെ അടുത്ത മുറിയിലെ താമസക്കാരായ സുഹൃത്തുക്കള്‍ ജോലി സ്ഥലത്തു നിന്നും ഫോൺ ചെയ്തിരുന്നുവെങ്കിലും സഫറുദ്ദീൻ എടുത്തില്ല. ജോലി കഴിഞ്ഞ് ഇവർ വൈകുന്നേരം എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: ശബാന. മൂന്ന് മക്കളുണ്ട്