കിഡ്‌സ് ഇന്റർനാഷനൽ പ്രീസ്കൂൾ   ക്രിസ്തുമസ് ആഘോഷിച്ചു

 

കുവൈറ്റ്: മംഗഫിലെ കിഡ്‌സ് ഇന്റർനാഷനൽ പ്രീസ്കൂളിൽ (കിപ്‌സ്)  ക്രിസ്തുമസ്  ആഘോഷിച്ചു. വർണ്ണ ശബളിമയാർന്ന വേഷവിധാനങ്ങളോടെ വിദ്യാർത്ഥികൾ ക്രിസ്തുമസ്  ഗാനങ്ങൾ ആലപിച്ചു. ക്രിസ്തുമസ്  ശില്പങ്ങളും, സാന്റയുടെ വരവും, സമ്മാന വിതരണവും, ക്രിസ്തുമസ്  വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ആഘോഷ പരിപാടികളിൽ പങ്കെടുത്ത കുട്ടികളുമായി പ്രിൻസിപ്പാൾ നിലോഫർ ഖാസിയും വൈസ് പ്രിൻസിപ്പാൾ ഗായത്രി ഭാസ്കരനും സന്തോഷം പങ്കുവെച്ചു. അഡ്മിൻ മാനേജർ  നാജിയ ഖാദർ ക്രിസ്തുമസ് ആശംസകൾ നേർന്നു.