പാലാ ഉപതെരെഞ്ഞെടുപ്പിൽ ഇജ്ജ്വല വിജയം നേടിയ ഇടതുമുന്നണി സ്ഥാനാർത്ഥിയും എൻ സി പി ഓവർസീസ് സെല്ലിന്റെ ദേശീയ കൺവീനറുമായ മാണി സി കാപ്പന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി അബ്ബാസ്സിയയിൽ ഓവർസീസ് എൻ സി പി ക്കാർ അനുമോദന യോഗവും മധുര വിതരണവും സംഘടിപ്പിച്ചു. എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ തോമസ് ചാണ്ടി MLA സന്ദർശിച്ച് അഭിനന്ദനമറിയ്ക്കുകയും തുടർന്ന് പത്രസമ്മേളനവും കഴിഞ്ഞതിനു ശേഷമാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. അബ്ബാസ്സിയ ഐ.എ.എം എ ഹാളിൽ നടന്ന പരിപാടി
ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജീവിസ് എരിഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ എക്സിക്യൂട്ടീവ് അംഗം ബ്രൈറ്റ് വർഗ്ഗീസ്, സൂരജ് പോണത്ത് , എക്സിക്യൂട്ടീവ് അംഗങ്ങളായ മാക്സ് വെൽ ഡിക്രൂസ്, മാത്യുവി ജോൺ അരുൾ രാജ്, ബിജുമോൻ ബാനു, ബിജു മണ്ണായത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. യോഗാനന്തരം ആഹ്ളാദ സൂചകമായി പ്രവാസികൾക്കിടയിൽ ഓവർസീസ് എൻ സി പി പ്രവർത്തകർ ലഡു വിതരണം ചെയ്തു.
ആഴ്ചകൾക്ക് മുൻപ് തന്നെ ചിട്ടയായ പ്രവർത്തനത്തിലൂടെ പാല നിയോജക മണ്ഡലത്തിലെ സ്വദേശികളായ പ്രവാസികളെ ബന്ധപ്പെട്ട് നാട്ടിലെ അവരുടെ കുടുംബാംഗങ്ങളുടേയും ,ബന്ധുക്കളുടേയും വോട്ടുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ സജീവമായി ഉപതെരെഞ്ഞടുപ്പിൽ പങ്കാളികളായവരാണ് കുവൈറ്റിലെ ഓവർസീസ് എൻ സി പി പ്രവർത്തകർ എന്നതിനാൽ ഈ വിജയത്തിന് ഇരട്ടി മധുരമാണെന്ന് ഭാരവാഹികൾ അറിയിച്ചു