കുവൈറ്റ്: ഇന്ത്യക്കാരനായ യുവാവിനെ പറ്റിച്ച് 800 ദിനാർ തട്ടിയെടുത്തതായി പരാതി. കുവൈറ്റിലെ ഹവല്ലിയിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ഒരാൾ തടഞ്ഞു നിർത്തി. പൊലീസ് ആണെന്ന് അവകാശപ്പെട്ട പണം തട്ടിയെടുത്തുവെന്നാണ് ആരോപണം.
ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവ് നൽകിയ പരാതിയിൽ ഹവല്ലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.