കുവൈറ്റിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0
6

കുവൈറ്റ്: മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ.പത്തനംതിട്ട സ്വദേശി സന്തോഷ് എബ്രഹാം-ഡോ.സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്നു വീണു മരിച്ചത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും കമ്പ്യൂട്ടർ ഗെയിം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മാതാപിതാക്കൾ വഴക്കു പറഞ്ഞിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കുട്ടിയെ കുറെസമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലിലാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പിന്നില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.