കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിനോദ യാത്ര  സംഘടിപിച്ചു.

0
32
കോഴിക്കോട് ജില്ലാ എൻ.ആര്‍.ഐ അസോസിയേഷൻ മേമ്ബെര്മാര്കും കുടുംബങ്ങല്ക്കും  ഏപ്രിൽ 26 വെള്ളിയാഴ്ച വാഫ്ര സിദ്‌റ  ഫാമിലേക്കു   വിനോദയാത്ര  സംഘടിപിച്ചു.
ഉത്ഘാടന ചടങ്ങിൽ കെ.ഡി.എൻ.എ പ്രസിഡണ്ട്‌ ഇല്യാസ് തോട്ടത്തിൽ അധ്യക്ഷതയും  അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി  ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. പിക്നിക് കൺവീനർ പ്രജു തെക്കേമലയിൽ  സ്വാഗതവും, ആക്ടിങ് ജനറൽ സെക്രട്ടറി ഷിജിത് കുമാർ ചിറക്കൽ ആശംസയും  ട്രഷറർ സന്തോഷ് പുനത്തിൽ നന്ദിയും പറഞ്ഞു. കെ.ഡി.എൻ.എ വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി ആഷിക ഫിറോസ് , ട്രീഷറർ സജിത നസീർ സന്നിഹിതരായിരുന്നു.
വൻ ജനപങ്കാളിത്തം കൊണ്ട്  ശ്രദ്ധേയമായ പിക്നിക്കിൽ നിരവധി വിക്ഞാന കായിക  മത്സരങ്ങൾക്ക് കെ.ഡി.എൻ.എ വുമൺസ് ഫോറം  നേതൃത്വം നൽകി.   കുവൈറ്റിലെ പ്രശസ്ത ഗായകൻ  റാഫി കല്ലായി, കബീർ കാലിക്കറ്റ് എന്നിവരുടെ  നേതൃത്വത്തിൽ  ഗാനമേളയും ഉണ്ടായിരുന്നു. കുവൈറ്റിലെ എല്ലാ ഏരിയയിൽ നിന്നും പ്രത്യേകം വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു.
മത്സരങ്ങളിൽ വിജയിച്ചവർക്കു നിരവധി സമ്മാനങ്ങൾ നൽകി. സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, വുമൺസ് ഫോറം പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.