ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത

0
41

ടോക്കിയോ: ജപ്പാനിലെ കൂഷൂവിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച, ഇന്ത്യൻ സമയം 7:34 ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായത്തെ പറ്റിയോ നാശനഷ്ടങ്ങളെ പറ്റിയോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.