പിരിച്ചുവിടുന്ന പ്രവാസി തൊഴിലാളികൾക്ക് മികച്ച പ്രകടനത്തിനുള്ള ബോണസില്ല

കുവൈറ്റ് സിറ്റി: കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടാൻ ഇരിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് മികച്ച പ്രകടനത്തിനുള്ള ബോണസില്ല. സിവില്‍ സര്‍വീസ് കമ്മീഷന്റെ (സി.എസ്.സി) ചട്ടപ്രകാരമാണ് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം ഈ വര്‍ഷത്തെ മികച്ച പ്രകടനത്തിനുള്ള ബോണസ് നൽകുന്നതിൽ നിന്ന് പിരിച്ചുവിടുന്ന പ്രവാസികളെ ഒഴിവാക്കിയത്.
ആദ്യത്തെ ‘എക്‌സ്‌ലന്റ് പെര്‍ഫോമന്‍സ് ബോണസ് സ്‌റ്റേറ്റ്‌മെന്റി’ല്‍ നിന്ന് മന്ത്രാലയം 300 പ്രവാസികളെ നീക്കിയിരുന്നു. ശേഷിക്കുന്ന പ്രവാസി ജീവനക്കാരെ ഏപ്രിലിലും പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രാലയത്തിലെ വിവിധ മേഖലകളില്‍ ആകെ 500 പ്രവാസികളാണുള്ളത്. ധനകാര്യ വകുപ്പിന്റെ അനുമതിക്ക് ശേഷം മേയ് മാസത്തില്‍ മന്ത്രാലയം മികച്ച പ്രകടനത്തിനുള്ള ബോണസ് വിതരണം ചെയ്യുമെന്നാണ് കരുതുന്നത്.