പി‌എ‌എം ഫാമിലി വിസകൾ വർക്ക് വിസയിലേക്ക് മാറ്റാൻ വീണ്ടും ആലോചിക്കുന്നു

കുവൈത്ത് സിറ്റി :രണ്ടു മാസത്തെ ഇടവേളക്ക് ശേഷം പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) ഫാമിലി വിസകൾ വീണ്ടും വർക്ക് വിസയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
മാനുഷിക പരിഗണന മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. കാരണം പ്രവാസികളിൽ വലിയൊരു വിഭാഗം സ്ത്രീകളും തൊഴിൽ പെർമിറ്റുമായി ആദ്യ തവണ രാജ്യത്ത് വന്നവരാണ്.
ട്രാൻസ്ഫർ നടപടിക്രമത്തിന് എം‌പ്ലോയ്‌മെന്റ് അഫയേഴ്സ് സെക്ടറിലെ അണ്ടർ സെക്രട്ടറിയുടെ അംഗീകാരം ആവശ്യമാണ്, കൂടാതെ റെസിഡൻസി പെർമിറ്റിൽ നിന്ന് വർക്ക് വിസയിലേക്കും ഫാമിലി വിസയിലേക്കുമുള്ള ട്രാൻസ്ഫർ കാലയളവ് 6 മാസത്തിൽ കുറവാണെങ്കിൽ 300 കുവൈത്ത്ദിനാർ അടക്കേണ്ടിവരും