സുരേഷ് ഗോപി എഫ്ഫക്റ്റ് ; ആശങ്കയോടെ പ്രതാപൻ; പ്രതീക്ഷയോടെ രാജാജി;

തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് പ്രതാപന്‍ കെപിസിസി നേതൃയോഗത്തില്‍ പറഞ്ഞു. ഹിന്ദു വോട്ടുകളില്‍ കൂടുതലും ബിജെപിക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവച്ചു. സംസ്ഥാനത്ത് യുഡിഎഫ് ഉറച്ച ജയസാധ്യത വച്ചുപുലര്‍ത്തിയ മണ്ഡലമായിരുന്നു തൃശൂര്‍. രാജാജി ആണ് തൃശൂരിലെ ഇടതുപക്ഷ സ്ഥാനാർഥി. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സാധ്യത കൂടി എന്നാണു പൊതുവെയുള്ള വിലയിരുത്തൽ. ഏതായാലും സുരേഷ് ഗോപി എഫക്ട് തൃശൂരിനെ ആർക്കൊപ്പമെത്തിക്കും എന്ന് അറിയാൻ മെയ് 23 വരെ കാത്തിരിക്കേണ്ടി വരും .