ബാലവേദി കുവൈറ്റ് സ്വാത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് നാലു മേഖലകളിലും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. നാലു മേഖലകളിലുമായി നൂറുകണക്കിന് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികളുടെ സ്വാതന്ത്ര്യദിന സമ്മേളനങ്ങളും മത്സരപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. നാല് മേഖലകളിലും മേഖല മാതൃഭാഷ സമിതിയുമായി ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.
അബ്ബാസിയ കല സെന്ററിൽ നടന്ന സ്വാതന്ത്യ്രദിന പരിപാടി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിലകപ്പെട്ട് മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പ് കുമാരി അലീന റോബർട്ടും സ്വാതന്ത്ര്യദിന സന്ദേശം മാസ്റ്റർ അദ്വൈതും വായിച്ചു. ബാലവേദി കുവൈറ്റ് അബ്ബാസിയ പ്രസിഡണ്ട് ഡെനീസ് സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേലളനത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു, മേഖല സെക്രട്ടറി ശൈമേഷ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ജോസഫ് പണിക്കർ, ബാലവേദി മേഖല രക്ഷാധികാരി സ്‌ക്കറിയ ജോൺ  ബാലവേദി കുവൈറ്റ് ജോയന്റ് സെക്രട്ടറി കുമാരി  അഭിരാമി അജിത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മഹാത്മാഗാന്ധി ക്ലബ് സെക്രട്ടറി കുമാരി മാർവൽ ജെറാൾഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാസ്റ്റർ ആൽവിൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിൽ  പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിരുന്നു.
സാൽമിയ മേഖലയിൽ കല സെന്ററിൽ ‘മഞ്ചാടി മണികൾ’ എന്ന പേരിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി. കെ സൈജു ഉൽഘാടനം ചെയ്തു. ബാലവേദി സാൽമിയ മേഖല ട്രഷറർ കുമാരി അഞ്ജലി രാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ, കുമാരി ധനുശ്രീ അനുശോചന കുറിപ്പും, കുമാരി അലീറ്റ സ്വാതന്ത്ര്യദിന സന്ദേശവും അവതരിപ്പിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ ജെ സജി ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, സാൽമിയ മേഖല പ്രസിഡണ്ട് പ്രജീഷ്, ബാലവേദി കേന്ദ്ര രക്ഷാധികാരി അംഗം ജോർജ് തൈമണ്ണിൽ, മാതൃഭാഷ കൺവീനർ അനീഷ് കല്ലുങ്കൽ, മാതൃഭാഷ സാൽമിയ മേഖല കൺവീനർ ശരത് ചന്ദ്രൻ , പ്രോഗ്രാം ജനറൽ കൺവീനർ ഭാഗ്യനാഥൻ എന്നിവർ സന്നിഹിതരായിരുന്നു. ബാലവേദി സാൽമിയ മേഖല വൈസ് പ്രസിഡണ്ട് ഡാനി ജോർജ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുമാരി ഹെലൻ, കുമാരി ധനുശ്രീ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
അബുഹലീഫ കല സെന്റെറിൽ  ബാലവേദി മേഖല പ്രസിഡന്റ് അൻവി ജോസിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച സ്വതന്ത്ര ദിനാഘോഷം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്കുമാർ ഉദഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ബാലവേദി ക്ലബ്‌ പ്രസിഡന്റ് എഡ്‌വിൻ ബോബി ജോൺ സ്വതന്ത്ര ദിന സന്ദേശം വായിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ബാലവേദി കേന്ദ്ര വൈസ് പ്രസിഡന്റ് സുമൻ സോമരാജ്,ബാലവേദി മേഖല രക്ഷാധികാരി സമിതി കൺവീനർ മണിക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ചു ടാബ്ലോ, പ്രച്ഛന്ന വേഷം, കേട്ടെഴുത് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി. ചടങ്ങിന് ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി ദേവിക സ്വാഗതവും ആഡോണ പ്രമോദ് നന്ദിയും പറഞ്ഞു.
മംഗഫ് കല സെന്ററിൽ വെച്ചു നടന്ന ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല സ്വാതന്ത്ര്യ ദിനാഘഓഷം കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് മാസ്റ്റർ ഋഷി പ്രസീദിന്റെ അധ്യക്ഷതയിൽ ചേർന്ന  സമ്മേളനത്തിൽ മാസ്റ്റർ അഭിരാം അനൂപ് സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല ആക്ടിംഗ് സെക്രട്ടറി അനൂപ് മങ്ങാട്ട്, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗം രെഹിൽ കെ മോഹൻദാസ്, ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല രക്ഷാധികാരി സമിതി കൺവീനർ ജ്യോതിഷ് പിജി, മാതൃഭാഷ സമിതി മേഖല കൺവീനർ രവീന്ദ്രൻ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി കുമാരി ആൻസിലി തോമസ് സ്വാഗതം ആശംസിച്ച പരിപാടിക്ക് മാസ്റ്റർ ഋദ്വൈത് ഗോപീദാസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിൽ  പ്രസംഗം, കേട്ടെഴുത്ത്, പത്രവായന, പ്രച്ഛന്ന വേഷം തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിരുന്നു.