നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി തിരിതെളിഞ്ഞതോടെ കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിന് തുടക്കമായി. പ്രധാന വേദിയായ ഐങ്ങോത്തെ മഹാകവി പി കുഞ്ഞിരാമൻ നായർ വേദിയിൽ സ്വാഗത ഗാനത്തോടെ ഉദ്‌ഘാടനച്ചടങ്ങുകൾ തുടങ്ങി.തുടർന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനംചെയ്‌തു. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും.നടൻ ജയസൂര്യ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , രാജ്‌മോൻ ഉണ്ണിത്താൻ എം പി. എംഎൽഎമാർ എന്നിവർ പങ്കെടുക്കുന്നു.