മുഡ കേസ്: റിപ്പോർട്ട് ഹൈക്കോടതിക്ക് സമർപ്പിച്ച് ലോകായുക്ത

0
16

കർണാടക: മുഡ ഭൂമി അഴിമതി കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാദ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. 25 പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് സമ​ഗ്രമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മുഡ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ ബി.എം.പാർവ്വതി, സഹോദരൻ ബി.എം. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ മുൻ ഉടമ ജെ.ദേവരാജു എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്. 1994 മുതൽ 2024 വരെയുള്ള എല്ലാ പ്രവർത്തനങ്ങളും അടങ്ങിയ അന്വേഷണത്തിൽ ഓഡിയോ-വീഡിയോ റെക്കോഡുകൾ, ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകൾ, ഹാർഡ് ഡിസ്കുകൾ, സി‍ഡികൾ, പെൻ ഡ്രൈവുകൾ എന്നീ തെളിവുകളും ആർ.ടി.സി റെക്കോഡുകളും ഭൂമി പരിവർത്തനത്തിന്റെയും ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെയും രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.