മുന്നറിയിപ്പ് നൽകാതെ അൽ ഹജിൻ റോഡ് അടച്ചു: വലഞ്ഞ് ജനങ്ങൾ

0
20
road

കുവൈറ്റ്: മുന്നറിയിപ്പില്ലാതെ റോഡ് അടച്ചത് മൂലം വലഞ്ഞ് സഞ്ചാരികൾ. സെ​വ​ന്‍ത് റി​ങ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​ല്‍ ഹ​ജി​ന്‍ റോ​ഡ് ആണ് കഴിഞ്ഞ ദിവസം മുന്നറിയിപ്പുകളൊന്നും നൽകാതെ അടച്ചത്. ഇതോടെ കബ്ദ് റോഡിന് സമീപം തമ്പ് കെട്ടി തണുപ്പ് ആസ്വാദിക്കാനെത്തിയവരാണ് വലഞ്ഞത്. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.

സഞ്ചാരികൾ തമ്പു കെട്ടി താമസിക്കുന്നത് മൂലം പലപ്പോഴും ഗതാഗത തടസം ഉണ്ടാകാറുള്ള മേഖലയാണിത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് റോഡ് അടച്ചത്. എന്നാൽ മുന്നറിയിപ്പോ നൽകുകയോ ബദൽ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യാതെ ആണ് റോഡ് അടച്ചതെന്നാണ് റിപ്പോർട്ടുകൾ.