യുവതി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ യുവതി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 36കാരിയായ ഫിലിപ്പീൻസ് സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മുബാറക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു.സബാഹ് അൽ സലേം ഭാഗത്ത് കുവൈത്ത് സ്വദേശിയുടെ വീട്ടിൽ വീട്ടുജോലിചെയ്തുവരികയായിരുന്നു ഇവർ എന്ന് പോലീസ് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ഇവിടെനിന്നാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.