യു കെ സി സിക്ക് 3 വിക്കറ്റ് വിജയം

0
6
കുവൈറ്റ് സിറ്റി: ലുലുമണി കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 14 ന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്കോർപിയൻസ് കുവൈറ്റ് ക്രിക്കറ്റ് ടീമിനെതിരെ യു കെ സി സിക്ക് 3 വിക്കറ്റ് വിജയം. ഇതോടു കൂടി കെപിഎൽ ചരിത്രത്തിൽ ഹാട്രിക് വിജയം നേടുന്ന ആദ്യ ടീമായി യു കെ സി സി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സ്കോർപിയൻസ് ദീപക് ലക്ഷ്മൺ (54), റാഷിദ് ഖാൻ (46) എന്നിവരുടെ ബാറ്റിംഗ് മികവിൽ 162 റണ്സെടുത്തു പുറത്തായി.
യു കെ സി സിക്ക് വേണ്ടി അബ്ദുൽഖാദറും നിലാന്തയും മൂന്ന് വിക്കറ്റ് വീതം നേടി. അവസാന ഓവറുകളില് നിതേഷ് ഗടിയുടെ തകര്പ്പന് ബാറ്റിംഗാണു സ്കോർപ്പിയനു പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിനിങ്ങിയ  യു കെ സി സി ഓപ്പണർമാരായ ഇസ്റാറിന്റെയും (35) ക്യാപ്റ്റൻ ആരിഫിന്റെയും (22) രാജേഷ് (35) നിലന്ത (31) എന്നിവരുടെയും ബാറ്റിംഗ് മികവിൽ തുടക്കം ഗംഭീരമായിരുന്നെങ്കിലും ഓരോ ഇടവേളകളിൽ വിക്കറ്റ് വീണതോടെ കളി അവസാന പന്ത് വരെ നീണ്ടു.
സ്കോർപിയന് വേണ്ടി റാഷിദ് ഖാനും അലി റാസയും രണ്ട് വിക്കറ്റ്‌ വീതം വീഴ്‌ത്തി.
മാന് ഓഫ് ദി ഫൈനലായി രാജേഷിനെയും, സ്‌പോർട്ടക്‌ മാൻ ഓഫ് ദി സീരീസായി ക്ലിന്റോയെയും തിരഞ്ഞെടുത്തു.
ടോജി മെമ്മോറിയൽ ബെസ്റ്റ് ബൗളറായി രജിത് റെജിയും ഗ്രാൻഡ് ഹൈപ്പർ ബെസ്റ്റ് ബാറ്റ്‌സ്മാനായി വിപിൻ അച്ചുവും തിരഞ്ഞെടുക്കപ്പെട്ടു.
ടൂര്ണമെന്റുലടനീളം മികച്ച പ്രകടനം കാഴ്ച വെച്ച10 വീതം ബൗളര്മാരെയും ബാറ്റ്‌സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കോവിഡ് മഹാമാരി കാരണം കൂടിച്ചേരലുകൾക്ക് നിയന്ത്രണമുള്ളതു കൊണ്ട് ലളിതമായ ചടങ്ങിൽ കെ പി എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, സമീഉല്ല കെ വി, നിയാസ് ലത്തീഫ്, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.
കുവൈറ്റ്പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന കുവൈറ്റ് പ്രീമിയർ ലീഗിന്റെ സ്ഥാപകരിൽ ഒരാളായ നിയാസ് ലത്തീഫിന് കെപിഎൽ ടീമുകൾ ചേർന്ന് ഹൃദ്യമായ യാത്രയപ്പ് നൽകി.
കെ പി എൽ സീസണ്‍ 15 മത്സരങ്ങൾ ഡിസംബറിൽ വിവിധ ഗ്രൌണ്ടുകളിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 97494035, 90010786 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.