രാജ്യത്ത് ഒരാഴ്ചയ്ക്കിടെ 54,844 നിയമലംഘനങ്ങൾ

0
10

കുവൈത്ത് സിറ്റി: 4.9 മില്യൺ ജനങ്ങളുള്ള രാജ്യത്ത് റോഡ് അപകടങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ കുവൈറ്റ് ട്രാഫിക് പോലീസ് ഒരാഴ്ചയ്ക്കിടെ 54,844 നിയമലംഘനങ്ങൾ കണ്ടെത്തി. സെപ്തംബർ 7-13 കാലയളവിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 68 പ്രായപൂർത്തിയാകാത്തവരെ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായി ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ 111 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ 1,480 അപകടങ്ങൾ രേഖപ്പെടുത്തി. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനും പ്രവാസി കുറ്റവാളികളെ നാടുകടത്തുന്നതിനുമുള്ള നടപടികൾ കുവൈറ്റ് അധികൃതർ അടുത്തിടെ കർശനമാക്കിയിരുന്നു. കാർ ഹോൺ ദുരുപയോഗം ചെയ്യുന്നത് 25 ദിനാർ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.