റോഡുകളുടെ വശങ്ങളില്‍ 125 കോടി വൃക്ഷങ്ങള്‍ നടും; മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈവേ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കും.

0
23

രാജ്യത്തെ എല്ലാ ഹൈവേ പ്രൊജക്ടുകളും മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി ഒരു ദിവസം പൂര്‍ത്തിയാക്കേണ്ടുന്ന ദൂരപരിധി 40 കിലോമീറ്ററാക്കും. നിലവില്‍ ഇത് 32 കിലോമീറ്ററാണ്. ഇതിന് പുറമെ റോഡുകളുടെ വശങ്ങളിലായി 125 കോടി വൃക്ഷങ്ങള്‍ നട്ട് പിടിക്കും. രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായാണ് ഇത്രയും മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നത്. ഇതും മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

ഇതിന് പുറമെ ജലശക്തി വിഭാഗത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം വ്യകതമാക്കിയിട്ടുണ്ട്. ജലവിഭവ വകുപ്പ്, നദീ വികസനം, ഗംഗ പുനരുജ്ജീവനം, കുടിവെള്ളം എന്നീ വകുപ്പുകള്‍ ഒരുമിപ്പിച്ചാണ് പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നല്‍ സെ ജല്‍ എന്ന പേരിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളമെത്തിക്കാനും പദ്ധതിയുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഗജേന്ദ്ര സിംഗ് ശെഖാവത്തിനാണ് ഈ വകുപ്പിന്റെ ചുമതല.