മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന സാരഥി കുവൈറ്റിൻ്റെ ആദ്യകാല നേതാക്കളില്‍ ഒരാളും, സാരഥി കുവെറ്റിൻ്റെ മുൻ പ്രസിഡൻ്റുമായ ശ്രീ.സുഗുണൻ കെ.വി യ്ക്ക് സാരഥി കുവൈറ്റ് സ്നേഹോഷ്മളമായ യാത്ര അയപ്പ്നൽകി.
സാരഥി കുവൈറ്റിന്റെ ട്രഷറർ, വൈസ് പ്രസിഡന്റ് , അഡ്വൈസറി അംഗം തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ.സുഗുണൻ കെ.വി യെ ചടങ്ങിൽ ആദരിക്കുകയും സാരഥിയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.
തിരക്ക് നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിലും സംഘടനാപ്രവർത്തനം സ്വന്തം ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കാനും സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചടങ്ങിൽഅധ്യക്ഷത വഹിച്ച സാരഥി പ്രസിഡൻറ് ശ്രീ.സജീവ് നാരായണൻ പറഞ്ഞു.
സാരഥി ജനറൽ സെക്രട്ടറി.ശ്രീ. ബിജു സി.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ., ട്രഷറർ. ശ്രീ.രജീഷ് മുല്ലക്കൽ, രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത്,വൈസ് പ്രസിഡണ്ട് ശ്രീ.ജയകുമാർ എൻ.എസ് , വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, അഡ്വൈസറി അംഗങ്ങളായ ശ്രീ.സുരേഷ്.കെ.പി, പ്രീതിമോൻ വാലത്ത് , ശ്രീ.സി.എസ് ബാബു, സെക്രട്ടറി.ശ്രീ. നിഖിൽ ചാമക്കാലയിൽ തുടങ്ങി സാരഥിയുടെ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നേരുകയും ജോയിൻറ് ട്രഷറർ ശ്രീ.ദീപു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു..

































