അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ആർക്കെന്ന് പ്രവചിക്കുക അസാധ്യം.

0
144

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ആർക്കെന്ന് പ്രവചിക്കുക അസാധ്യം. ഒപ്പത്തിനൊപ്പം നിന്ന കോഴിക്കോടിനെയും കണ്ണൂരിനെയും മറികടന്ന് പാലക്കാട് ഒന്നാമത് എത്തിയെങ്കിലും പിന്നീട് മൽസര ഫലം മാറിമാറിഞ്ഞു.

സംസ്ഥാന സ്‌കൂൾ കലോത്സവം  അവസാന ലാപ്പിലെത്തിയപ്പോൾ കോഴിക്കോട്‌ ജില്ല മുന്നിൽ (883).  പാലക്കാടും (880) കണ്ണൂരും(879)തൊട്ടുപിന്നിൽ.  പതിനഞ്ച്‌ ഇനം മാത്രമാണ്‌ ബാക്കി. 1991ൽ കാസർകോട്ട്‌ നടന്ന കലോത്സവത്തിന്റെ തനിയാവർത്തനമാകുകയാണ്‌ ഇത്തവണയും. അന്ന്‌ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ്‌ എറണാകുളം ജില്ലയെ പിന്തള്ളി കോഴിക്കോട്‌ ജേതാക്കളായത്‌.