പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തിൽ കുമാരി ആൻ മരിയൻ ജിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൽപക് പ്രസിഡന്റെ പി. എൻ. കുമാർ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. ഹരികൃഷ്ണൻ നല്ലൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ പൽപക് ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ, രക്ഷാധികാരി സുരേഷ് മാധവൻ, ബാലസമിതി കൺവീനർ രാജി ജയരാജ് എന്നിവർ ആശംസ പ്രസംഗം നടത്തി. ജോതിഷ് അപ്പുക്കുട്ടൻ നന്ദി പറഞ്ഞു.
ആഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ദേവി നന്ദന ഹരിചന്ദന എന്നീ കുട്ടികളുടെ നേത്യത്വത്തിൽ മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു.
അഘോഷ പരിപാടികൾക്ക് ജിതേഷ് മധു വാര്യർ, മേഘ്ന മാവത്ത്, അർജ്ജുൻ ഉദയകുമാർ, അലൻ കൃഷ്ണ, ഗൗരി സുരേഷ്, ശ്യാമ സുചിത്ത്, വിമല വിനോദ്, സിന്ധു സുനിൽ എന്നിവർ നേതൃത്വം നൽകി.






























