ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
148

ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് 2398.32 അടിയായി ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയും ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മഴ ശക്തമായി തുടരുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ഡാമിൽ ജലനിരപ്പ് ഉയർന്നു. തുടർന്ന് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

അതേസമയം കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലും പാലക്കാട്, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.