കുവൈത്ത് സിറ്റി : ഈദ് അൽ അദ്ഹയോടനുബന്ധിച്ച് അറബ്, മുസ്ലീം രാജ്യങ്ങൾക്ക് ആശംസകൾ അറിയിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷ് ഹൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. എല്ലാ അറബ്, മുസ്ലീം രാജ്യങ്ങൾക്കും സുരക്ഷിതത്വവും സുസ്ഥിരതയും പുരോഗതിയും കൈവരിക്കാൻ കഴിയട്ടെ എന്നും അമീർ ആശംസിച്ചു.





























