കുവൈറ്റ് സിറ്റി : കുവൈത്തിൽ വീടിന് തീപിടിച്ചു. ഫഹാഹീലിലുള്ള വീടിനാണ് ശനിയാഴ്ച വൈകുന്നേരത്തോടെ തീ പിടിച്ചത്. ഫഹാഹീൽ, അഹ്മദി സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വീട് ഒഴിപ്പിക്കുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട രണ്ട് പേരെ അടിയന്തര മെഡിക്കൽ സർവിസുകൾക്ക് കൈമാറി.