കുവൈത്ത് ഓയിൽ കമ്പനിയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം; മരിച്ചത് മലയാളി

0
29

കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയുടെ പൈപ്പ്‌ലൈൻ പൊട്ടി അപകടം ഉണ്ടായി. സംഭവത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) ആണ് അപകടത്തിൽ മരണപ്പെട്ടത്. രണ്ട് പേർക്കായിരുന്നു അപകടത്തിൽ പരിക്കേറ്റത്. ഇവരെ
ഉടൻ തന്നെ വൈദ്യ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചിരുന്നു. എന്നാൽ, ഒരു ജീവനക്കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയാണ് ചെയ്തത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപെട്ട മറ്റൊരാളുടെ ആരോഗ്യനില ഗുരുതരമാണ്.അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലായിരുന്നു രാമൻ പിള്ള ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ ഗീത. മകൾ അഖില.