കുവൈത്ത് സിറ്റി : കുവൈറ്റിൽ വാഹനാപകടം. മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കുവൈത്തിലെ അബ്ദാലി റോഡിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തനം തിട്ട സീതത്തോട് സ്വദേശി മണ്ണുങ്കൽ അനുരാജ് നായർ (51) ആണ് മരണമടഞ്ഞ മലയാളി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൾഫർ ടാങ്കറും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ മലയാളിയായ ബിനു തോമസ് സബാഹ് സർജിക്കൽ ആശുപത്രിയിലും തമിഴ്നാട് സ്വദേശി രാജ ബാലസുബ്രമണ്യം ജഹ്‌റ ആശുപത്രിയിലും ചികിത്സയിലാണ്. ബഹബ്ഹാനി കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് .