കുവൈറ്റ് സിറ്റി : കുവൈറ്റിലുടനീളം മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ശ്രമങ്ങൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ ശക്തമാക്കി. വിവിധ സംഭവങ്ങളിലായി എട്ടുപേരെ പിടികൂടി. ഇതിൽ നാലുപേർ കുവൈറ്റ് പൗരന്മാരും 4 പേർ ബിദൂനികളുമാണ്. ഇവരിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. 50 കിലോ ഹാഷിഷ്, 25,000 ലിറിക്ക കാപ്സ്യൂളുകൾ, 5 കിലോ മെത്താംഫെറ്റാമൈൻ (ഷാബു), 1 കിലോ ലഹരിവസ്തുക്കൾ, 2,000 കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഇതിന് ഏകദേശം 2,20,000 കുവൈത്ത് ദിനാർ വിപണി മൂല്യം വരും. പിടികൂടിയവരെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.