കെ ഐ ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു

0
164

കുവൈത്ത്: കെ ഐ ജി സാൽമിയ ഏരിയ രണ്ടാം പെരുന്നാൾ ദിവസം ഫാമിലി പിക്നിക് സംഘടിപ്പിച്ചു. പൊരുതുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ടാണ് കബദ് റിസോർട്ടിൽ പരിപാടികൾ നടന്നത് .ഹ്രസ്വ സന്ദർശനാർത്തം നാട്ടിൽ നിന്നും കുവൈത്തിൽ എത്തിയ നിസ്‌താർ ആലുവ പരിപാടികൾ ഉൽഘാടനം ചെയ്തു. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കൊപ്പം നിൽക്കണമെന്നും അവരുടെ വിജയത്തിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ അതിക്രമത്തിൻ്റെയും ,അധിനിവേശത്തിൻ്റെയും ചോരയുണങ്ങാത്ത കഥ പറയുന്ന ‘No other Land’ എന്ന ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിച്ചു. ഹബീന താജുദ്ധീൻ ഫലസ്തീൻ ഐക്യദാർഢ്യ ഗാനം ആലപിച്ചു. ഇസ്ലാമിക് വിമൻസ് അസോസിയേഷൻ, യൂത്ത് ഇന്ത്യ, സ്റ്റുഡന്റസ് ഇന്ത്യ, ഗേൾസ് വിംഗ്, മലർവാടി ബാലസംഘമുൾപ്പെടെയുള്ള കെ ഐ ജി ഘടകങ്ങൾ പെരുന്നാൾ പിക്നിക് ആഘോഷങ്ങളിൽ പങ്കെടുത്തു. പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വിത്യസ്തങ്ങളായ കലാ കായിക വിജ്ഞാന മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

പിക്നിക് കൺവീനർ സലാം ഒലക്കോടിന്റെയും ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീറിന്റെയും നേതൃത്വത്തിൽ ആഘോഷപരിപാടികൾ നടന്നു. ആസിഫ് പാലക്കൽ, അൻസാർ മാള, അസ്ലഹ്,നാസർ മടപ്പള്ളി, മുഹമ്മദ്‌ ഷിബിലി, സഫ്‌വാൻ, ആസിഫ് ഖാലിദ്, താജുദ്ധീൻ, അബ്ദുൽ റസാക്ക്, സലീം പതിയാരത്ത്, റാഫി ചാലിൽ, ദിൽഷാദ്, മുഹമ്മദ്‌ ഷാഫി, സലാം, നാസർ ഒരവിങ്കൽ എന്നിവർ വിവിധ കലാ-കായിക ഗെയിംസ് പരിപാടികൾക്ക് നേതൃത്വം നൽകി. യൂത്ത് ഇന്ത്യ കുവൈത്ത് സാൽമിയ യൂണിറ്റ് പ്രസിഡന്റും, പിക്നിക് ജോയിന്റ് കൺവീനറുമായ അസ്ലഹ് നടത്തിയ ക്വിസ് പരിപാടി വിഞാന പ്രദമായിരുന്നു.ഷെഫീഖ് ബാവ നേതൃത്വം നൽകിയ കരോക്കെ ഗാന വിരുന്നിൽ അസീസ് മാട്ടുവയൽ, ഹക്കീം റാവുത്തർ, നജീബ്, മൻസൂർ, ഫാറൂഖ് ശർക്കി, അൻസാർ മൊയ്‌തീൻ, ഹബീന താജുദ്ധീൻ, സുനീബ അസീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.