റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള റോഡ് ഗതാഗതം നിയന്ത്രിച്ച് സൗദി. യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് കരമാർഗമുള്ള പ്രവേശനമാണ് സൗദി അധികൃതർ വിലക്കിയത്. ചരക്കു ഗതാഗതം മാത്രമെ ഇനി റോഡുമാർഗം അനുവദിക്കുകയുള്ളു. കർശന പരിശോധനകൾക്കു ശേഷം മാത്രമെ ഈ ട്രക്കുകളെയും രാജ്യത്ത് കടത്തിവിടുകയുള്ളു.
റോഡ് ഗതാഗതം വിലക്കിയ രാജ്യങ്ങളിൽ നിന്ന് വ്യോമമാർഗം മാത്രമെ ഇനി ആളുകൾക്ക് സൗദിയിൽ പ്രവേശിക്കാൻ കഴിയു. അത് കര്‍ശന നിരീക്ഷണത്തിന് ശേഷം. എയര്‍പോർട്ടിൽ വച്ചു തന്നെ ആരോഗ്യ വകുപ്പ് അധികൃതർ യാത്രക്കാരെ നിരീക്ഷിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.