ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

0
198

കുവൈറ്റ്‌ സിറ്റി : ദീർഘകാല കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. കെ.ബി.ആർ.സി കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 35 വർഷം കുവൈത്തിൽ പ്രവാസ ജീവിതം നയിച്ച് രണ്ട് വർഷങ്ങൾക്ക് മുൻപാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോയത്. ഭാര്യ: പരേതയായ നസീമ. മക്കൾ: ഹാഷിം, അക്ബർ, ഹിബഫാത്തിമ്.