കുവൈത്ത് സിറ്റി: 2025 ജനുവരി ആദ്യ വാരത്തിൽ രാജ്യത്തെ താപനില കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ പ്രവചകൻ ഫഹദ് അൽ-ഒതൈബി. ജനുവരി ആദ്യവാരം താപനില 2°C മുതൽ 3°C വരെ എത്താം. ഈ കുത്തനെയുള്ള ഇടിവ് സമീപകാലത്തെ ഏറ്റവും തണുപ്പുള്ള തുടക്കങ്ങളിലൊന്നാണ്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് തണുപ്പിനായി തയ്യാറെടുക്കാൻ താമസക്കാരോട് അധികൃതർ നിർദേശിക്കുന്നുണ്ട്. ഈ കാലയളവിൽ ഇടതൂർന്ന മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രവചകർ ഉയർത്തിക്കാട്ടി. മൂടൽമഞ്ഞ് ദൃശ്യപരത ഗണ്യമായി കുറയ്ക്കും. ഇത് റോഡ്, വിമാന യാത്രകളെ ബാധിക്കാൻ സാധ്യതയുണ്ട്. തണുപ്പിനും മൂടൽമഞ്ഞിനും പുറമേ, നേരിയ മഴയ്ക്കും സാധ്യതയുണ്ട്.






























